Sunday, February 6, 2011

മാപ്പ് ചോദിക്കുന്നു സഹോദരീ..

തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്.

വാര്‍ത്തയിലേക്കുള്ള ലിങ്ക്: http://www.mathrubhumi.com/story.php?id=157170

തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.

കൊച്ചി - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ചയാണ് ചെറുതുരുത്തിയില്‍വച്ച് യുവതി ആക്രമണത്തിന് ഇരയായത്. ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ് ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന യാചകനെന്നു തോന്നിക്കുന്ന ആള്‍ ഈ സമയത്ത് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ചിലര്‍ നിലവിളി കേട്ടതായി അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്, ഒപ്പം ഇയാളും ചാടിയിറങ്ങി. രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. രണ്ടുപേര്‍ പുറത്തേക്ക് വീണതായി ഗാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ അധികൃതരും നാട്ടുകാരും ചെറുതുരുത്തി പോലീസും തിരഞ്ഞെങ്കിലും ഉടനെ ആരെയും കണ്ടെത്താനായില്ല. പത്തരയോടെയാണ് കുറച്ച്ദൂരെ വിവസ്ത്രയും അവശയുമായ യുവതിയെ കണ്ടെത്തിയത്.

അതുവഴി വന്ന മന്ത്രി കെ.പി. രാജേന്ദ്രന്റെ അകമ്പടിവാഹനത്തിലാണ് യുവതിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചത്. ഒറ്റക്കൈയ്യുള്ള ഒരാളാണ് ഉപദ്രവിച്ചതെന്ന് തന്നെ കൊണ്ടുപോയവരോട് യുവതി പറഞ്ഞിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് യുവതിക്കു ജോലി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. യുവതിയെ അക്രമിച്ച സേലം കടലൂരില്‍ ഇവത്വക്കുടി ഗോവിന്ദസ്വാമി (30) യെ ബുധനാഴ്ച രാത്രി പാലക്കാട് റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി


ആ വാര്‍ത്ത വായിച്ചു കഴിഞ്ഞു എന്തെഴുതണം എന്നറിയില്ല. ഒരാളുടെ നിലവിളി കേട്ടിട്ടും തിരിഞ്ഞു നോക്കാതിരുന്നവരുടെ പേരില്‍ , നിന്നെ പീഡിപ്പിച്ച നരധാമന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു.


6 comments:

 1. സ്വന്തം എന്നാ പദത്തിന് കൂടുതല്‍ അര്‍ഥം ഉണ്ടാകുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ ഇതല്ല ഇതിലപ്പ്രവും നമ്മള്‍ ഇനിയും കാണേണ്ടി വരും.പക്ഷെ എങ്ങനെ നമ്മുക്ക് മൃഗങ്ങളെ പോലെ ആകാന്‍ കഴിയും.

  ReplyDelete
 2. ഗോവിന്ദ സ്വാമിയുടെ തൂക്കുമരം എന്ന് തയ്യാറാകും?

  ReplyDelete
 3. ആളൂര്‍ ആരാണ്? മറുപടി കിട്ടിക്കാണും ലേ?
  ഗോവിന്ദചാമിയെ വെറുതെ വിട്ടില്ലല്ലോ !! അല്ലേ?
  വെറുതെ വികാരം കൊണ്ടിട്ടു കാര്യമില്ല എന്നു ഇപ്പോഴെങ്കിലും മാനസിലായോ താങ്കള്‍ക്ക്?

  ReplyDelete
 4. @Jisha Elizabeth
  അന്ന് ഞാന്‍ വെറുതെ ഒരിലയുടെ പോസ്റ്റില്‍ ഇട്ട കമന്റ് എത്രത്തോളം പ്രസക്തമാണ് എന്ന് ഒന്ന് കൂടി വായിച്ചിട്ട് വാളെടുത്തു ഇറങ്ങിയാല്‍ പോരയിരുന്നോ? ഇതാ ഞാന്‍ ആ കമന്റ് താഴെ പോസ്റ്റുന്നു..

  വി ബി എന്‍ said...
  @Jisha Elezebath
  >>>>>ഇതൊക്കെ അന്വേഷിക്കേണ്ടത് പത്രക്കാരന്റെ മാത്രം കടമയായി എഴുതി തള്ളല്ലേ .. ആര്‍ക്കും അന്വേഷിക്കാം. ഇപ്പോള്‍ ഈ ബ്ലോഗില്‍ എഴുതിയത് പോലെ പ്രസിദ്ധീകരിക്കുകയും ചെയ്യാം. <<<<<

  ഇങ്ങനെയൊക്കെ എഴുതി മര്യാദക്ക് പ്രവര്‍ത്തിക്കുന്ന പത്ര പ്രവര്‍ത്തകരുടെ കൂടെ വില കളയല്ലേ.. ആര്‍ക്കും അന്വേഷിക്കാം എന്നെന്ഴുതുംപോള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഉള്ള ഒളിചോട്ടമാണെന്നു മനസിലാക്കണ്ടേ?

  >>>>>പിന്നെ ഉള്ളത് പ്രതി. അയാളുടെ വക്കീല്‍ ആയി രംഗപ്രവേശം ചെയ്തപ്പോള്‍ ഇപ്പോള്‍ ആ വക്കീലന്മാര്‍ക്കും പേരായി. ചീപ് പബ്ലിസിറ്റി. അത്രയേ ഉള്ളൂ.. എന്റെ കണക്കു കൂട്ടല്‍ ആണു. ഒരു പക്ഷെ വമ്പന്‍ മാഫിയ ഉണ്ടാകാം. എന്നാല്‍ സൌമ്യയെ കൊന്നിട്ട് ആ മാഫിയക്ക് എന്ത്നേട്ടം?<<<<<

  നല്ല പത്രപ്രവര്‍ത്തക..! വക്കീലന്മാരുടെ ചീപ് പബ്ലിസിറ്റി, മാഫിയക്ക് എന്ത് നേട്ടം? മുന്‍വിധികള്‍ ... മുന്‍വിധികള്‍ ...
  ഇത്തരം പത്ര പ്രവര്‍ത്തനമാണ് നമ്മുടെ നാടിന്റെ ശാപം..
  വേറെ എന്തെല്ലാം സാദ്ധ്യതകള്‍ ഉണ്ടാകാം.. അതിനെപ്പറ്റി ഒന്നു ചിന്തിക്കാന്‍ പോലും തയ്യാറാകാത്ത മാധ്യമ പ്രവര്‍ത്തനം.!
  ചിലപ്പോള്‍ വലിയൊരു നെറ്റ്‌വര്‍ക്ക് ഉണ്ടാകാം... അതിലെ ഒരു അംഗമാകാം ഈ 'ചാമി'.. ഒരു പക്ഷെ ഇതിന്റെ പുറകെ അന്വേഷണം നടത്തി പോയാല്‍ ചിലപ്പോള്‍ ട്രെയിനില്‍ മോഷണവും പിടിച്ചു പറിയും നടത്തുന്ന ഒരു വലിയ ഗാംഗ് ആയിരിക്കും പിടിയിലാകുക. അങ്ങനെ എന്തെല്ലാം സാദ്ധ്യതകള്‍ ഉണ്ട്... അപ്പോളാണ് ഒരു മാധ്യമ പ്രവര്‍ത്തക ചോദിക്കുന്നത് "സൌമ്യയെ കൊന്നിട്ട് ആ മാഫിയക്ക് എന്ത്നേട്ടം?"

  ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍ ... നന്ദി... പരമവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കും...

  ReplyDelete
 5. @jisha
  ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ എല്ലാം തന്നെ ഞാന്‍ പറഞ്ഞതിനെ ശരിവെക്കുന്നതല്ലേ? ഇനി താങ്കള്‍ ചോദിച്ചത് ഞാന്‍ ഒന്ന് തിരിച്ചു ചോദിക്കട്ടെ..


  "വെറുതെ വികാരം കൊണ്ടിട്ടു കാര്യമില്ല എന്നു ഇപ്പോഴെങ്കിലും മാനസിലായോ താങ്കള്‍ക്ക്?"

  ReplyDelete