ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ വേറെ ഒരു വിഷയത്തിലേക്ക് കൊണ്ടുവരട്ടെ. നമ്മുടെ നാട്ടിലെ ആയിരക്കണക്കിനു വരുന്ന എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന നിയമനങ്ങളിലേക്ക്. അവിടെ നടക്കുന്നതും ഇത് തന്നെ അല്ലെ? കഴിവുള്ളവരെ മറികടന്നു നിയമനം പണം കൊടുത്തു വാങ്ങുന്നതാണ് അവിടെ നടക്കുന്നത്. അതില്‍ ഭാഗഭാക്കാകുന്നവരും ഇപ്പോള്‍ ഇവിടെ ഈ തട്ടിപ്പ് നടത്തുന്നവരും തമ്മില്‍ എന്ത് വ്യത്യാസം ആണുള്ളത്; വാങ്ങുന്ന തുകയുടെ കാര്യത്തിലല്ലാതെ? ഏതൊരു മാനദണ്ഡം വെച്ചളന്നാലും ധാര്‍മികതയുടെ തുലാസില്‍ ഈ രണ്ടു നടപടികളും ഒരേ നിലവാരം ആണ് പുലര്‍ത്തുന്നത്. ഒരു പക്ഷേ ആത്മീയത ഘോരഘോരം പ്രസംഗിക്കുന്നതും കൂടെ പരിഗണിച്ചാല്‍ അധാര്‍മികത ഒരു പടി കൂടി കൂടുതലായിരിക്കും ഈ 'നികൃഷ്ട ജീവി'കളുടെ നടപടിയില്‍.
ഒരേ തട്ടിപ്പ് രണ്ടു കൂട്ടര് ചെയ്യുന്നു. അതില്‍ ഒരു കൂട്ടര് ചെയ്യുന്നത് വലിയ തട്ടിപ്പായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, നടപടികള്‍ വരുന്നു,... എന്നാല്‍ മറു കൂട്ടര് തട്ടിപ്പ് നടത്തുമ്പോള്‍ അത് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നു. അതിനെതിരെ ആരും പ്രതികരിക്കുന്നില്ല. അഥവാ പ്രതികരിച്ചാല്‍ ഞായറാഴ്ച്ചാ ലേഖനങ്ങളിലൂടെ പ്രതികാരം ചെയുന്നു.
ആത്മീയത വിറ്റ് കാശാക്കുന്ന, നിയമത്തിനു പുല്ലുവില കല്‍പ്പിക്കാത്ത ഇത്തരം നികൃഷ്ട ജീവികളെ പിന്നെ നികൃഷ്ട ജീവി എന്നല്ലാതെ യേശു ക്രിസ്തു എന്ന് വിളിക്കാന്‍ പറ്റുമോ?
വാല്‍ക്കഷ്ണം: അഭിലാഷും ജെപീയും ഒക്കെ ഇങ്ങനത്തെ ഏതെങ്കിലും സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇരുന്നായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍ അതിനെതിരെ നടപടി എടുക്കുന്നതിനെതിരെയും ഞായറാഴ്ച്ചാ ലേഖനം വന്നേനെ. ഭാഗ്യം അങ്ങനെയല്ലാത്തത്..!
ആത്മീയത വിറ്റ് കാശാക്കുന്ന, നിയമത്തിനു പുല്ലുവില കല്‍പ്പിക്കാത്ത ഇത്തരം നികൃഷ്ട ജീവികളെ പിന്നെ നികൃഷ്ട ജീവി എന്നല്ലാതെ യേശു ക്രിസ്തു എന്ന് വിളിക്കാന്‍ പറ്റുമോ?
ReplyDeleteഇവ രണ്ടും ഒരേ പോലെ എന്ന് അഭിപ്രായമില്ല. കാരണം ഒന്ന് രേഖകളില്‍ കൃതിമം നടത്തി PSC ലിസ്റ്റ് മറികടന്നു അയോഗ്യരായ ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്വതിലിലൂടെ നിയമിക്കുന്നതാണ്. അത് ക്രിമിനല്‍ കുറ്റമാണ്. വി ബി എന്‍ പറഞ്ഞ മറ്റേ വിഭാഗം നിശ്ചിത യോഗ്യതയോടെ എന്നാല്‍ മാനെജ്മെന്റ് നിശ്ചയിക്കുന്ന പണം കൊടുത്തു ശരിയായ രേഖകള്‍ സഹിതം സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം തേടുന്നവരും. ഇടയലേഖനങ്ങള്‍ നെറികേട്കള്ക്ക് വേണ്ടിയും വരുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ ഇവിടെ ഇപ്പോള്‍ അതല്ല പ്രശ്നം എന്നാണ് മനസ്സിലാവുന്നത്.
ReplyDeleteഒരേ തട്ടിപ്പ് രണ്ടു കൂട്ടര് ചെയ്യുന്നു. അതില്‍ ഒരു കൂട്ടര് ചെയ്യുന്നത് വലിയ തട്ടിപ്പായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.അത് നമ്മുടെ സമൂഹത്തില്‍ പണ്ട് മുതലേ ഒള്ളതാ.
ReplyDeleteപക്ഷെ തട്ടിപ്പ് എന്നും തട്ടിപ്പ് തന്നെയാ അതിനു രണ്ടു കൂട്ടര്‍ക്കും ശിക്ഷ കിട്ടണം.
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേ
@സലീം ഇ.പി.
ReplyDeleteതാങ്കള്‍ പറഞ്ഞതിനോട് ഭാഗികമായി മാത്രമേ യോജിക്കാന്‍ പറ്റൂ. രണ്ടു കാരണങ്ങളുണ്ട്.
൧. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ നിയമിക്കുന്നു. - അത് നിയമ വിരുദ്ധമാണ്.
അതുപോലെ തന്നെ നിയമനത്തിന് പണം വാങ്ങുന്നതും നിയമ വിരുദ്ധമാണ്. അത് ചെയ്യുന്നവരാണ് ഈ 'നികൃഷ്ടജീവികള്‍' അപ്പോള്‍ രണ്ടും നിയമ വിരുദ്ധമാണ്.
൨. ഇതിനെല്ലാമപ്പുറം ധാര്‍മികതയുടെ അളവുകോല്‍ ഉപയോഗിച്ചാല്‍, അര്‍ഹതയുള്ളവരെ മാറ്റി നിര്‍ത്തി കാശുള്ളവരെ നിയമിക്കുന്നത് ആരാണെന്നു കൂടി പരിശോധിക്കണം. അപ്പോള്‍ അതാണ് കൂടുതല്‍ വലിയ തെറ്റ് എന്ന നിഗമനത്തില്‍ ആണ് എത്താന്‍ സാധിക്കുക.
നാട്ടിലെ ഒട്ടുമിക്ക സഹകരണ സ്താപനങ്ങളും ഭരിക്കുന്ന, അവിടെയെല്ലാം പാര്‍ട്ടിനേതാക്കളെ ജ്വൊലിക്കു വെക്കുന്നവരും 'നികൃഷ്ടജീവികള്‍' ആണൊ എന്തൊ?
ReplyDelete@ Mickle
ReplyDeleteകാശു വാങ്ങി സര്‍ക്കാരിന്റെ ശമ്പളം വാങ്ങാന്‍ ആളെ കേറ്റുന്നത് ആരായാലും അവര്‍ തന്നെ നികൃഷ്ടജീവികള്‍. അത് എവിടെയാ നടക്കുന്നത് എന്ന് ഒന്ന് ആലോചിച്ചു നോക്കൂ.
താങ്കളുടെ കണക്കു വെച്ച് എല്ലാ വിദ്യാഭ്യാസ ഏജന്‍സികളും ഇതില്‍ പങ്കാളികളാണ് ..അതായത് NSS,SNDP,MES തുടങ്ങിയവയെല്ലാം ...അവരും നികൃഷ്ടജീവികള്‍ ആണെന്ന് തന്നെയാണോ താങ്കളുടെ അഭിപ്രായം ..
ReplyDeleteഅപ്പൊ നമ്മുടെ ശ്രീമതി റ്റീച്ചര്‍ വരെ "നികൃഷ്ടജീവി" , നന്നായി... അവരു ഇനി മരുമോളുടെ കൈയില്‍ നിന്നും കാശു വാങ്ങൈയൊ ആവൊ?
ReplyDeleteസര്‍ക്കാര്‍ ജോലി പാര്‍ട്ടിക്കാര്‍ക്ക്... എയഡഡ് സ്ക്കൂള് ജോലി പണക്കാര്‍ക്ക്.. അല്ലേ!
ReplyDeleteഇതു കൂടി വായിക്കുക
ReplyDeleteപി എസ് സി നിയമനത്തിലെ ഭീകര തട്ടിപ്പ് വേറെയാണ്
@ Nasiyansan said...
ReplyDeleteതാങ്കളുടെ കണക്കു വെച്ച് എല്ലാ വിദ്യാഭ്യാസ ഏജന്‍സികളും ഇതില്‍ പങ്കാളികളാണ് ..അതായത് NSS,SNDP,MES തുടങ്ങിയവയെല്ലാം ...അവരും നികൃഷ്ടജീവികള്‍ ആണെന്ന് തന്നെയാണോ താങ്കളുടെ അഭിപ്രായം .
താങ്കള്‍ക്കു എന്താണ് തോന്നിയത്, ഞാന്‍ എഴുതിയത് വായിച്ചിട്ട്?
ഓ.ടോ. ലീവെടുത്തു ആദ്യത്തെ കണ്മണിയെ കാണാന്‍ പോയതാണ് . അതുകൊണ്ടാണ് മറുപടികള്‍ വൈകിയത്.
@Mickle said...
അപ്പൊ നമ്മുടെ ശ്രീമതി റ്റീച്ചര്‍ വരെ "നികൃഷ്ടജീവി" , നന്നായി... അവരു ഇനി മരുമോളുടെ കൈയില്‍ നിന്നും കാശു വാങ്ങൈയൊ ആവൊ?
അത് എങ്ങനെയാണു ശ്രീമതി ടീച്ചര്‍ നികൃഷ്ടജീവി ആയതെന്ന് മനസിലായില്ല..
@മുക്കുവന് said...
സര്‍ക്കാര്‍ ജോലി പാര്‍ട്ടിക്കാര്‍ക്ക്... എയഡഡ് സ്ക്കൂള് ജോലി പണക്കാര്‍ക്ക്.. അല്ലേ!
അര്‍ഹാതയുള്ളവര്‍ക്ക് കിട്ടണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.