Thursday, November 25, 2010

മനോരമയുടെ കള്ളക്കളികള്‍ - ഓര്‍മയില്‍ നിന്ന്

മലയാള മനോരമ എന്ന പത്രത്തിന്റെ നിഷ്പക്ഷതയെ പറ്റി എല്ലാവര്‍ക്കും നല്ല ബോധ്യമുള്ളതാണല്ലോ. അതിനെ പറ്റി കൂടുതല്‍ ഒന്നും വിശദീകരിക്കേണ്ട ആവശ്യം തന്നെയില്ല. ഇടതുപക്ഷം എന്ന് കേള്‍ക്കുമ്പോഴേ ഹാലിളക്കം വരുന്ന മാനേജ്‌മന്റ്‌ ആണ് അവരുടേത്. ചില റിപ്പോര്‍ട്ടര്‍മാരാണെങ്കില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരും. അവര്‍ ഓരോ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴും (അല്ലാത്തപ്പോഴും മോശമൊന്നുമല്ല) അവര്‍ ഒരു പരമ്പര പ്രസിദ്ധീകരിക്കും. ഇടതു പക്ഷത്തെ ആക്ഷേപിക്കല്‍ മാത്രമായിരിക്കും അതിന്റെ ലക്‌ഷ്യം.

സാധാരണ അവരുടെ ഒരു രീതി, എന്തെങ്കിലും ഒരു വിവാദമായ വസ്തുതയെ സിപിഎമ്മുമായി ബന്ധപ്പെടുത്തി എഴുതുക എന്നതാണ്. അതിനു അവര്‍ സ്വീകരിക്കുന്ന സങ്കേതങ്ങള്‍ വിചിത്രമാണ്. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തന്നെ മറന്നുകൊണ്ടാണ് ഇത്തരം ലേഖനങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിക്കുക. ഉദാഹരണത്തിന്, സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ഒരു ഉന്നതന്‍, ജില്ലാ കമ്മിറ്റി നേതാവ്‌, ഒരു സിപിഎം മന്ത്രി ഇങ്ങനെ പോകും അവര്‍ നിരത്തുന്ന വിശേഷണങ്ങള്‍. എന്നാല്‍ ആരാണ് അത് എന്ന് കൃത്യമായി പറയാന്‍ തയ്യാറാകില്ല. അപ്പോള്‍ സിപിഎമ്മിന്റെ കുറെ നേതാക്കളെ പുകമറക്കുള്ളില്‍ നിര്‍ത്താന്‍ സാധിക്കും എന്ന് വളരെ വ്യക്തമായി അറിയാം ഇവര്‍ക്ക്. ഒപ്പം ആരും നിയമ നടപടികളുമായി മുന്നോട്ടേക്കു പോവുകയുമില്ല. അത് പോലെ 'അത്രേ' 'ആയെക്കമെന്നും' തുടങ്ങിയ പദങ്ങളാണ് ഇത്തരം ലേഖനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുക. ഒരു സാധാരണക്കാരനെ കുറേക്കാലം പറ്റിക്കാന്‍ ഇത്തരം ലൊട്ടു ലൊടുക്ക് വിദ്യകള്‍ ധാരാളമാണെന്ന് വളരെ നന്നായി മലയാള മനോരമ ദിനപത്രം നടത്തുന്നവര്‍ക്കും അതിന്റെ റിപ്പോര്‍ട്ടര്മാര്‍ക്കും നന്നായി അറിയാം.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന രണ്ടു മനോരമ റിപ്പോര്‍ട്ടുകളെപ്പറ്റി സൂചിപ്പിക്കാനും, അതുവഴി അവരുടെ അധാര്‍മിക പത്ര പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച ചെയ്യാനുമാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാം എന്ന് തീരുമാനിച്ചത്‌.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (തൊണ്ണൂറുകളില്‍) ഒരു ഇടതു പക്ഷ ബന്ദിന് അടുത്ത ദിവസം ഇറങ്ങിയ മനോരമയില്‍ ഒരു ഫോട്ടോയും അടിക്കുറിപ്പും ഉണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു. ഒരു ആംബുലന്‍സ്, റോഡില്‍ കല്ല് വെച്ച് തടസപ്പെടുതിയതിനാല്‍ പോകാനാകാതെ വിഷമിക്കുന്നു എന്ന് മനസിലാകുന്ന രീതിയിലുള്ള ഒരു ഫോട്ടോ. അതിന്റെ അടിക്കുറിപ്പാകട്ടെ 'ബന്ദനുകൂലികള്‍ റോഡു തടസപ്പെടുത്തിയാതിനാല്‍ രോഗിയെയും കൊണ്ട് പോകാനകാതെ വിഷമിക്കുന്ന ആംബുലന്‍സ്'. കാണുമ്പോള്‍ ആര്‍ക്കും യാതൊരു സംശയവും തോന്നില്ല. ഒപ്പം നിഷ്പക്ഷമതികള്‍ക്ക് ഇടതുപക്ഷത്തോട് വെറുപ്പ്‌ തോന്നിപ്പിക്കാനും വളരെ സഹായകമാകുന്ന ഒരു വാര്‍ത്താചിത്രം. എന്നാല്‍ അതിനടുത്ത ദിവസത്തെ മറ്റു പത്രങ്ങള്‍ വായിച്ചപ്പോള്‍ ആണ് കള്ളി വെളിച്ചതാകുന്നത്. ആ ആംബുലന്‍സിന്റെയും യാത്രക്കാരുടെയും ചിത്രങ്ങള്‍ സഹിതം ആ 'മനോരമ നുണ' വെളിച്ചത് കൊണ്ട് വന്നിരുന്നു. ആദ്യത്തെ നുണ ആ റോഡ്‌ ബന്ദനുകൂലികള്‍ തടസപ്പെടുത്തിയതല്ലായിരുന്നു! റോഡു പണി നടക്കുന്നത് കൊണ്ട് റോഡിന്റെ ഒരു ഭാഗം മാത്രം കല്ല് വെച്ച് തടസപ്പെടുതിയതായിരുന്നു. എന്നാല്‍ അത് മനസിലാകാത്ത രീതിയിലായിരുന്നു ഫോട്ടോ എടുത്തിരുന്നത്. രണ്ടാമത്തെ നുണ അത് രോഗിയെ കൊണ്ട് പോയ വണ്ടി അല്ലായിരുന്നു എന്നതാണ്! ഗള്‍ഫില്‍ നിന്നും വരുന്ന ഒരാളെ എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിക്കാന്‍ പോയ വാഹനമായിരുന്നു! ഈ ഫോട്ടോ എടുത്തപ്പോള്‍ ആ വണ്ടിയിലുണ്ടായിരുന്നവര്‍ ഫോട്ടോഗ്രാഫറോടു ചോദിച്ചിരുന്നു എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന്. അപ്പോള്‍ കൊടുത്ത മറുപടി റോഡു പണി നടക്കുന്നതിന്റെ ഫോട്ടോ എടുക്കുകയാണ് എന്നതായിരുന്നു! ഇത് മനോരമക്ക് മാത്രം പറ്റുന്ന ഒരു പണിയാണ്.

രണ്ടാമത്തേത്‌ ഒരു നുണ എന്ന് പറയാന്‍ പറ്റില്ല. അത് ഇപ്പോഴും മനോരമയും മാതൃഭൂമിയും ഒക്കെ പയറ്റുന്ന ഒരു കളരിയാണ്. തലക്കെട്ടില്‍ പറയുന്ന കാര്യം റിപ്പോര്‍ട്ടില്‍ ഉണ്ടാവുകയേ ഇല്ല. എന്നാല്‍ തലക്കെട്ട്‌ മാത്രം വയിക്കുന്നയാളെ വളരെ മനോഹരമായി തെറ്റിദ്ധരിപ്പിക്കാന്‍ ഇത് വഴി സാധിക്കും. ഇത് ആദ്യം സൂചിപ്പച്ചത് പോലെ ഒരു ഇലക്ഷനോട് അടുത്ത് വന്ന വാര്‍ത്തയാണ്. ഏതോ ഒരു സ്ഥലത്ത് സിപിഎമ്മില്‍ വിഭാഗീയത സംഘട്ടനത്തിലേക്ക് എത്തിയിരിക്കുന്നു എന്ന രീതിയിലുള്ള ഒരു തലക്കെട്ട്‌ ആണ് നല്‍കിയിരുന്നത്. അതും എട്ടു കോളം വാര്‍ത്ത‍! ആകാംഷയോടെ വാര്‍ത്ത വായിച്ചപ്പോഴാണ് മനസിലായത് രണ്ടു സിപിഎം അനുഭാവികള്‍ (മെമ്പര്‍മാര്‍ പോലുമല്ല!!) തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് വിഷയം! നമിച്ചുപോയി അന്ന് മനോരമയെ. കാരണം അവര്‍ക്കേ ഇത് പറ്റൂ, അവര്‍ക്ക് മാത്രം!

7 comments:

 1. നിങ്ങളും ഓര്‍ക്കുന്നില്ലേ ഇത്തരം നാണമില്ലാത്ത കള്ളക്കളികള്‍?

  ReplyDelete
 2. രണ്ടു പത്രങ്ങളും കൊള്ളാം ..ഇങ്ങനെ നോക്കുവാനെന്കില്‍
  കേരളത്തിലെ ഒരു പത്രവും വായിക്കാന്‍ പറ്റില്ല..എല്ലാം അവരവരുടെ ഇഷ്ട്ടം പോലെ എഴുന്നു ..

  ReplyDelete
 3. @faisu madeena
  ഇത്രയും മികച്ച രീതിയില്‍ കള്ളം എഴുതാന്‍ മനോരമാക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

  വായനക്കും അഭിപ്രായത്തിനും നന്ദി..!

  ReplyDelete
 4. നൂറു ശതമാനം നിഷ്പക്ഷമായി എഴുതുന്ന ഒരു പത്രവും നമുക്കില്ലല്ലോ. പരസ്പരം ചെളി വാരി എറിയുന്നതും ഒരു തരത്തില്‍ സര്‍ക്കുലഷന്‍ കൂട്ടാനുള്ള പരിപാടി അല്ലെ.!!!
  എന്തായാലും നന്നായിട്ടുണ്ട്.

  ReplyDelete
 5. @4 the people

  എഴുതുന്നത് നിഷ്പക്ഷമായില്ലെങ്കിലും പച്ചക്കള്ളം എഴുതി വിടതിരുന്നു കൂടെ..
  അക്കാര്യത്തില്‍ മനോരമയെ കടത്തിവെട്ടാന്‍ മറ്റാരുമില്ല.

  നന്ദി - അഭിപ്രായത്തിനും വായനക്കും..!

  ReplyDelete
 6. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് മനോരമയിൽ ഓരോ പഞ്ചായത്തിലെയും പ്രവർത്തനങ്ങളെപ്പറ്റി പഞ്ചായത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഭിപ്രായപ്പെടുന്ന ഒരു പംക്തി ഉണ്ടായിരുന്നു. പരിപാടി തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പേ തുടങ്ങി. ആദ്യം ഭരണപക്ഷത്തിന് അവസരം. എല്ലാ പഞ്ചായത്തിലെയും പ്രസിഡന്റ്റുമായുള്ള ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷമായിരുന്നു പ്രതിപക്ഷനേതാക്കളൂമായുള്ള ഇന്റർവ്യൂ. മിക്കയിടങ്ങളിലും ഭരണപക്ഷം എൽ.ഡി.എഫ് ആയിരുന്നത് കാരണം അവരുടെ അവകാശവാദങ്ങൾ ആദ്യമേ കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷനേതാക്കൾ (ബഹുഭൂരിപക്ഷവും യു.ഡി.എഫ് ആയുരുന്നുവല്ലോ) പഞ്ചായത്തിൽ ഒരു വികസനവും നടന്നിട്ടില്ലയെന്ന് പറയുന്ന ഇന്റർവ്യൂ. അവസാനദിവസങ്ങളിൽ കാണുന്നതേ ജനം ഓർക്കൂ എന്ന് മനോരമയ്ക്കറിയാം.

  ReplyDelete
 7. @Kunjumon
  ഇങ്ങനെ എന്തെല്ലാം ഗിമ്മിക്കുകള്‍ കാണിക്കും മനോരമ.
  ക്രിയാത്മകമായ അഭിപ്രായ പ്രകടനത്തിനു നന്ദി..!

  ReplyDelete