Sunday, September 22, 2013

മുസ്ലിം വിവാഹപ്രായം; 7 ചോദ്യങ്ങള്‍.

ചൂട് പിടിച്ച ചര്‍ച്ചകള്‍ സൈബര്‍ ലോകത്തും മാദ്ധ്യമങ്ങളിലും നടന്നു കൊണ്ടിരിക്കുന്നു. വിഷയം പ്രസക്തമാണ്. മുസ്ലിം  പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കോടതിയില്‍ പോയതാണ് കാര്യം. നിയമം അനുസരിച്ച് പതിനെട്ടാണ് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം, എന്നാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുമാത്രം അത് പതിനാറാക്കണം എന്നതാണ് ഈ സംഘടനകളുടെ ആവശ്യം. ഇത് പൊതു സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന നിരവധി ചോദ്യങ്ങളുണ്ട്.

1. മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമായി അങ്ങനെയൊരു നിയമനിര്‍മാണം സാധ്യമാണോ?

2. ശരിഅത്ത് അനുസരിച്ചുള്ള കുറഞ്ഞ വിവാഹപ്രായം എത്രയാണ്, അതാണോ ഇന്ത്യന്‍ മുസ്ലിമുകള്‍ പിന്തുടരേണ്ടത് അതോ ഇന്ത്യന്‍ ഭരണഘടനയോ?

3. നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുയോജ്യമായ കുറഞ്ഞ വിവാഹ പ്രായം പതിനാറാണോ?

4. ശാരീരികമായും മാനസികമായും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് ആ പ്രായത്തില്‍ വിവാഹത്തിനുള്ള പക്വതയെത്തുമോ?

5. ഒരു പെണ്‍കുട്ടിയെ പതിനാറുവയസില്‍ തന്നെ കല്യാണം കഴിച്ചു വിട്ടാല്‍ എന്ത് ഗുണമാണ് സമൂഹത്തിനും പ്രത്യതാ ആ പെണ്‍കുട്ടിക്കും ഉണ്ടാവുക?

6. റോമന്‍ കത്തോലിക്കരുടെ നിയമം അനുസരിച്ച് കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് പതിനാലാണ്, അപ്പോള്‍ അതും അംഗീകരിച്ചു കൊടുക്കേണ്ടേ?

7. എന്തിനാണ് പതിനാറാക്കണം എന്ന് വാദിക്കുന്നത്, അതിലും കുറഞ്ഞാല്‍ എന്താണ് കുഴപ്പം; അതായത് പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്ന പ്രായത്തില്‍തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കണം എന്ന് വാദിക്കാത്തതെന്താണ്?


8 comments:

  1. എന്തിനാണ് പതിനാറാക്കണം എന്ന് വാദിക്കുന്നത്, അതിലും കുറഞ്ഞാല്‍ എന്താണ് കുഴപ്പം; അതായത് പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്ന പ്രായത്തില്‍തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കണം എന്ന് വാദിക്കാത്തതെന്താണ്?

    ReplyDelete
  2. ഇവിടെ കുറെ മതവാദികള്‍ ഉണ്ട് ശരീഅത്തും സുന്നത്തും അഹോരാത്രം തൊണ്ട പൊട്ടി പ്രസംഗിച്ചു നടക്കുന്നവര്‍ ഒന്നാലോചിക്കണം ഇസ്ലാമില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന്ന് എവിടെയാണ് സ്ത്രീധനം എന്ന സമ്പ്രദായത്തെ നിര്‍ബന്ധമാക്കിയിട്ടുള്ളത്..ഒരു പെണ്‍കുട്ടി ജനിച്ചു പോയാല്‍ സത്യം പറഞ്ഞാല്‍ അത്യാവശ്യം സാമ്പത്തിക സ്ഥിതി ഇല്ലാത്ത കുടുംബങ്ങളില്‍ ആ കുഞ്ഞു ജനിച്ച അന്ന് മുതല്‍ തുടങ്ങും വിവാഹചിന്തയും സ്ത്രീധനചിന്തായും.

    ആദ്യം കാമാദാഹം തീര്‍ക്കാനുള്ള വിവാഹപ്രായചിന്തകള്‍ ഒഴിവാക്കി ഒരു മതത്തില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന സ്ത്രീധനം പോലുള്ള തെറ്റുകള്‍ ശരിയാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് .

    ReplyDelete
  3. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, റിയാസ്

    ReplyDelete
  4. 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം എങ്ങനെയാണ് ‘ശൈശവ’ വിവാഹമാകുന്നത്? അഞ്ച് വയസ്സ് വരെയുള്ള പ്രായമാണ് സാധാരണയില്‍ ശൈശവം. ശൈശവവും ബാല്യവും കൗമാരവും പിന്നിട്ട് യൗവനത്തില്‍ തൊട്ടുനില്‍ക്കുന്ന പ്രായമാണ് മധുരപ്പതിനാറ്. ഈ പ്രായക്കാരുടെ കൈയില്‍ കുപ്പിപ്പാല് പിടിപ്പിച്ചു ശിശുവാക്കുന്നതിന്റെ പൊരുള്‍ ഏറെയൊന്നും ആലോചിക്കാതെ തന്നെ മനസ്സിലാകും. വിഷയം മുസ്‌ലിം പെണ്‍കുട്ടികളുടെതാണ്. വിവാഹപ്രായം 16 ആക്കുന്നതില്‍ മാത്രമേ ഇവിടെ ചിലര്‍ക്ക് എതിര്‍പ്പുള്ളൂ. വിവാഹപ്രായം 18 ആക്കണമെന്നു ശാഠ്യം പിടിക്കുന്ന ഒരാളും വ്യഭിചാര പ്രായം 16 ആക്കുന്നതില്‍ പ്രതിഷേധിച്ചതായി കണ്ടില്ല. 16-ാം വയസ്സില്‍ വ്യഭിചാരം തുടങ്ങിയാല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുമോ? സിഫിലിസ് തുടങ്ങി എയിഡ്‌സ് വരെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?

    ReplyDelete
  5. വ്യഭിചാര പ്രായം പതിനാറോ? ഒന്നും അറിയാതെ മതാന്ധത കേറി ഒരു വെളിവും ഇല്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു വെറുതെ നാണം കെടാന്‍ നിക്കുന്നതെന്തിനാ സഹോദരാ?

    താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമോ:?

    7. എന്തിനാണ് പതിനാറാക്കണം എന്ന് വാദിക്കുന്നത്, അതിലും കുറഞ്ഞാല്‍ എന്താണ് കുഴപ്പം; അതായത് പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്ന പ്രായത്തില്‍തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കണം എന്ന് വാദിക്കാത്തതെന്താണ്?

    5. ഒരു പെണ്‍കുട്ടിയെ പതിനാറുവയസില്‍ തന്നെ കല്യാണം കഴിച്ചു വിട്ടാല്‍ എന്ത് ഗുണമാണ് സമൂഹത്തിനും പ്രത്യതാ ആ പെണ്‍കുട്ടിക്കും ഉണ്ടാവുക?

    ReplyDelete
  6. വിവാഹ പ്രായം 16 എന്നതില്‍ കോടതി അപിപ്രയം പറയട്ടെ അതിനേക്കാള്‍ എത്രയോ മാരകമായ പരസ്പര സമ്മതത്തോടെ യുള്ള ബന്ടത്തിനെതിരെ ആരും ശബ്ദം ഉയര്ത്തി്യില്ല അത്തരത്തിലുലവര്ക്ക്ി ഈ വിഷയത്തില്‍ അപിപ്രായം പറയണോ‍ ?, ഇന്ത്യന്‍ നിയമത്തില്‍ ഇല്ലാത്തതും അന്യായവും ആയകാര്യങ്ങള്‍ക്ക് നമ്മുടെ നീതിപീഠം അനുമതി കൊടുക്കില്ല തീര്ച്ച ,പിന്നെ എന്തിന്നുഇതിലെകൊരുച്ചര്ച്ചന രാഷ്ട്രീയ മുതലെടുപ്പിനോ ??


    www.cyberthulika.blogspot.in

    ReplyDelete
  7. @ ഹാരിസ്
    താങ്കള്‍ പറഞ്ഞത് വ്യക്തമായില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധം എങ്ങനെയാണ് മാരകമാകുന്നത്?

    ReplyDelete
  8. @ Mohammed
    @ Haris
    കുട്ടികളോ അനന്തരാവകാശികളോ സ്വത്തുകൈമാറ്റം സംബന്ധിച്ച പ്രശ്നങ്ങളോ ഒന്നും പരസ്പരസമ്മതത്തോടെയുള്ള വിവാഹേതര ബന്ധത്തിൽ കടന്നുവരുന്നില്ല. ഈ സങ്കീർണ്ണതകളെല്ലാം വിവാഹത്തിൽ മാത്രമേ ഉള്ളൂ. അതുകൊണ്ടാണ്‌ വിവാഹം ഒരു സാമൂഹിക വിഷയം കൂടിയാകുന്നത്.

    ReplyDelete