Tuesday, May 11, 2010

സ്വയം അപഹാസ്യനാകുന്ന രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിനാധാരം.

അദ്ദേഹം പറഞ്ഞത് ആകാശമാര്‍ഗം നോമിനേഷന്‍ വഴി നേതാക്കളാകാമെന്ന് ഇനിയാരും വിചാരിക്കേണ്ട എന്നാണ്. നല്ല കാര്യം. അതു നടപ്പാക്കിയാല്‍ അതിനോടു നൂറ്റൊന്നു ശതമാനം യോജിക്കുന്നു.

പക്ഷേ സ്വന്തം അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്ഥാവന അല്ലേ അത്? ഇപ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധി ആ സ്ഥാനത്ത് എത്താന്‍ ഉള്ള കാരണം അദ്ദേഹം രാജീവിന്റെ മകനാണ് എന്നതല്ലേ? അദ്ദേഹം ഉദ്ദേശിച്ചതുപോലെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുയരാന്‍ സാധിക്കുന്ന അവസ്ഥ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്നു നമ്മള്‍ക്കു പ്രതീക്ഷിക്കാം(!). പക്ഷേ അദ്ദേഹം ഏതെങ്കിലും സംഘടനയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുയര്‍ന്ന നേതാവാണോ? അങ്ങനെ അല്ലാത്തിടത്തോളം മറ്റു ഘടകങ്ങളില്‍ ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ എന്തു ധാര്‍മികതയാണുള്ളത്?

വാല്‍ക്കഷണം: പതിവുപോലെ മനോരമ രാഹുല്‍ സ്തുതികള്‍ക്കായി അച്ചു നിരത്തി മടുത്തു. ഇക്കോണമി ക്ലാസിലാണ് വന്നതെന്നൊക്കെ. മുന്‍പ് തട്ടുകടയില്‍ നിന്നു ചായ കുടിക്കാന്‍ വന്നതിന്റെ ചിലവ് ഒന്നരക്കോടിയായിരുന്നു. ഇതിന്റെ ബാക്കി പത്രം എന്താണാവോ?

5 comments:

  1. ഇപ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധി ആ സ്ഥാനത്ത് എത്താന്‍ ഉള്ള കാരണം അദ്ദേഹം രാജീവിന്റെ മകനാണ് എന്നതല്ലേ?

    ReplyDelete
  2. രാഹുൽ ഗാന്ധിക്കു മാത്രമാണോ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്താണു യോഗ്യത വേണ്ട പറഞ്ഞ് വരുമ്പോൾ എല്ലാം പറയേണ്ടി വരും... നൂലിൽ കെട്ടി ഇറക്കിയ ഇവരാണു കോൺഗ്രസിൽ നോമിനേഷനുകളെ കുറിച്ച് പറയുന്നത്.. കഷ്ടം.

    ReplyDelete
  3. itharam choondikkaattalukal iniyum undakumallo.... aashamsakal.....

    ReplyDelete
  4. @above
    വായനക്കും അഭിപ്രായത്തിനും നന്ദി..

    ReplyDelete
  5. e family motham nomination alle v b n

    ReplyDelete