Thursday, December 24, 2009

ശബരിമല ബുദ്ധ ക്ഷേത്രമോ?

ശബരിമല ബുദ്ധ ക്ഷേത്രമോ?

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ അതിനോട് പല രീതിയില്‍ ഉള്ള പ്രതികരണങ്ങള്‍ ആയിരിക്കും വരിക. ചോദ്യം ചോദിക്കുന്നവനെ കൈകാര്യം ചെയ്യണം എന്ന് തോന്നുന്നവര്‍ വരെ ഉണ്ടാകാം. പക്ഷെ വിവിധ വസ്തുതകള്‍ നിരത്തി ഇങ്ങനെ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ വയ്യ.

ശബരിമലയെ പറ്റി എന്തെങ്കിലും പറയുന്നതിന് മുന്നേ ചില വസ്തുതകള്‍ വിവരിക്കുകയാണ് ഇവിടെ. ലോകത്തെല്ലായിടത്തുമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നോക്കുക. ശബരിമലയിലെ അയ്യപ്പന്‍റെ പ്രതിഷ്ഠയും നോക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ? അതുപോലെ തന്നെ മറ്റു ഹൈന്ദവ ദൈവങ്ങളെയും അയ്യപ്പനെയും സ്തുതിക്കുന്നത് എങ്ങനെ ആണെന്ന് പരിശോദിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം കാണാന്‍ സാധിക്കുന്നുണ്ടോ? ഞാന്‍ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല; നേരിട്ട് വിഷയത്തിലേക്ക് വരാം.

ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ ഒരു പ്രത്യേക രീതിയില്‍ ഇരിക്കുന്ന അയ്യപ്പനാണ്. നമ്മള്‍ക്ക് വേറെ ഒരു ഹിന്ദു ദൈവത്തിന്റെയും ഈ രീതിയില്‍ ഇരിക്കുന്ന വിഗ്രഹങ്ങള്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഈ രീതിയില്‍ ഇരിക്കുന്നത് ആരാണെന്നു തേടി പോയാല്‍ നമ്മള്‍ എത്തുക ബുദ്ധ വിഗ്രഹങ്ങളിലേക്കാണ്. ഒരു ബുദ്ധ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ അതേ പൊസിഷന്‍ ആണ് ശബരിമലയിലെ വിഗ്രഹത്തിനും. അതു പോലെ നമ്മള്‍ വളരെ അധികം കേട്ടിട്ടുള്ള ഒരു പ്രാര്‍ത്ഥന ആണ് "ബുദ്ധം ശരണം ഗച്ചാമി; ധര്‍മം ശരണം ഗച്ചാമി" എന്നുള്ളത്. ശരണം വിളിക്കുക എന്നത് ബുദ്ധ മതക്കാരുടെ രീതി ആണ്. എന്നാല്‍ ശബരിമല അയ്യപ്പനെ അല്ലാതെ വേറെ ഒരു ഹിന്ദു ദൈവത്തെയും ശരണം വിളിക്കുന്നത്‌ നമ്മള്‍ കേട്ടിട്ടില്ല.

ഈ വക കാര്യങ്ങള്‍ എല്ലാം നമ്മളെ ചില സംശയങ്ങളിലേക്ക് ആണ് നയിക്കുന്നത്. വളരെ അധികം ഭക്തന്മാര്‍ ഓരോ വര്‍ഷവും വരുന്ന ശബരിമല യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ക്ഷേത്രമോ അതോ ബുദ്ധ ക്ഷേത്രമോ, അതു പോലെ അവിടുത്തെ പ്രതിഷ്ഠയെ സംബന്ധിച്ചും ചില സംശയങ്ങള്‍ ഉണരുകയാണ് ഇവിടെ. യഥാര്‍ത്ഥത്തില്‍ ശബരിമല അയ്യപ്പന്‍ ഒരു ബുദ്ധ പ്രതിഷ്ഠ ആണോ? എങ്ങനെ ആണ് മറ്റു ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നും കാണാത്ത പ്രത്യേക രീതിയില്‍ ഉള്ള ശരണം വിളി ശബരിമലയില്‍ മാത്രം എത്തിചേര്‍ന്നത്‌?

ഇതിനോടൊപ്പം നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ചരിത്രത്തില്‍ നിന്നുള്ളതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാര്‍ജ്ജിച്ച ബുദ്ധചൈത്യം വഞ്ചി യിലായിരുന്നെന്നും ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങള്‍ ഇപ്പോഴും നടക്കുന്നു. കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാള്‍ ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. കേരളത്തിലെ ചില ബുദ്ധ വിഹാരങ്ങള്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് തകര്‍ക്കപെടുകയും, അതിനെ ഹിന്ദു ബുദ്ധ വിശ്വാസികളെ പരസ്പരം കലഹിപ്പിക്കാനുള്ള ഉപാദി ആക്കുകയും ചെയ്തിരുന്നു എന്നത് മറ്റൊരു ചരിത്ര സത്യം

ഏതോ കാലത്ത് ബുദ്ധന്മാര്‍ ഉണ്ടാക്കിയ ക്ഷേത്രം പിന്നീടു ഹൈന്ദവരുടെ കയ്യില്‍ വന്നു ചേരുകയായിരുന്നു എന്ന് ശബരിമലയുടെ കാര്യത്തില്‍ ആരെങ്കിലും വിശ്വസിച്ചാല്‍ അതിനെ തെറ്റ് എന്ന് പറഞ്ഞു അപ്പാടെ തള്ളാന്‍ സാധിക്കില്ല. ഇതിനെ പറ്റി ഒരു പഠനം നടത്താന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകേണ്ടതാണ്.

5 comments:

  1. അപ്പോൾ അങ്ങിനെയാണു നിരീക്ഷണങ്ങൾ..!!

    സാധൂകരണമാണല്ലോ ബാലികേറാമല... അല്ലേ

    ReplyDelete
  2. @ഹരീഷ് തൊടുപുഴ
    അഭിപ്രായത്തിനു നന്ദി! ഞാന്‍ നേരിട്ടു ഈ വിഷയത്തില്‍ ഗവേഷണം ഒന്നും നടത്തി എഴുതിയതല്ല ഇത്. പലപ്പോഴായി വായിച്ചത് എന്‍റേതായ അഭിപ്രായങ്ങളും കൂടെ ചേര്‍ത്ത് ഇവിടെ കുറിച്ചിട്ടു എന്നു മാത്രം. അതുകൊണ്ട് തന്നെയാണ് ഇതിനെ പറ്റി ഒരു പഠനം നടത്താന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകേണ്ടതാണ് എന്ന് ആവശ്യപ്പെട്ടത്.(അങ്ങനെ നടക്കും എന്നു പ്രതീക്ഷ ഒന്നും ഉണ്ടായിട്ടല്ല. ഇത്രയും വരുമാനം കിട്ടുന്നത് ആരെങ്കിലും വേണ്ട എന്നു വെക്കുമോ!)

    @chithrakaran:ചിത്രകാരന്‍
    ബ്ലോഗ് വായിച്ചു; നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

    ReplyDelete
  3. dear vbn,
    thankalude veekshanathine sadhukaranamund . ente father (late) v.v.k. valath, addehathinte pala charithra grandhangalilum lekhanangalilum ekkaryam stapichittund. chathav, puthan, muthan- ithokke sree budhan thanne ennanu addeham paranjittullath. hindava puranathile ayyappa swamiyumayi sabarimala sasthavnu yothoru bandhavumilla ennum. pakshe bhakthiyum vswasavum kachavata valkarikkappedunnathinitayil aarathu kelkkan. ippol, ikkalath oral aa sathyathilekku nadannethi ennu kanumbol mr. v.b.n. valare valare santhosham thonnunnu. chintha prerithamaya lekhanangal iniyum pratheekkunnu. nandi.

    ReplyDelete
  4. ശബരിമല ബുദ്ധക്ഷേത്രമോ,എന്ന ചിന്ത പോലെ പ്രസക്തമാണ് ശാസ്താവ് അഥവാ
    അയ്യപ്പന്‍ ബുദ്ധനാണോ എന്നതും. ശബരിമല ക്ഷേത്രാചാരങ്ങളില്‍ ബുദ്ധമതാചാരങ്ങള്‍
    മുന്നിട്ടു നില്‍ക്കുന്നു. തീര്‍ഥാടനത്തിനു മുമ്പ് ഒരു പ്രത്യേക കാലയളവു ബുദ്ധമത നിഷ്ഠകളായ അക്രമരാഹിത്യവുംസസ്യഭക്ഷണവും വിഷയവൈമുഖ്യവും വ്രതമാക്കുന്നു. ശബരിമലയില്‍ ജാതിഭേദ ചിന്തയില്ല.ശരണമയ്യപ്പാ വിളി ശരണത്രയത്തെ ഓര്‍മ്മിപ്പിക്കുന്നു.ശാസ്താക്ഷേത്രങ്ങള്‍ വനാന്തര്‍ഭാഗങ്ങളിലാണ്. ബുദ്ധസന്യാസിമാരുടെ ധ്യാനകേന്ദ്രങ്ങളും അപ്രകാരം തന്നെ.
    രണ്ടു വിഗ്രഹങ്ങളുടേയും ഇരിപ്പില്‍ സാദൃശ്യം. അയ്യപ്പാരാധനയുടെ വികാസത്തില്‍ ബുദ്ധസ്വാധീനം പ്രകടം. പരേതരായ ഏ.ശ്രീധര മേനോന്‍, വിവികെവാലത്ത് തുടങ്ങിയവരുടെ നിരീക്ഷണങ്ങള്‍ ഞാന്‍ അനുകൂലിക്കുന്നു. ചരിത്രത്തെ അറിയാനും അറിയിക്കാനുമുള്ള സമകാലീനവിവേകം തിരിച്ചറിഞ്ഞുകൊണ്ട്.

    ReplyDelete